Saturday, June 11, 2011

Monsoon kerala





മഴ വന്നു .............ഒരല്പം ... ഓര്മ്മകള്
 


സ്കൂള്‍ തുറക്കുന്നതോടെ തന്നെ മുടങ്ങാതെ കാലവര്ഷവും തുടങ്ങുംമിക്ക ദിവസവും സ്കൂളിലെത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കുംനാലുമണിക്ക്സ്കൂള്‍ വിട്ട് മടങ്ങു മ്പോഴാണ് മഴ ഘോഷം കൂട്ടിപെയ്യുന്നത്പറക്കുളം കുന്നുകഴിഞ്ഞു മലമക്കാവിലെ മേച്ചില്‍ പുറത്തെത്തുമ്പോഴാണ് രാവിലെകളിയായി വെള്ളം കുടഞ്ഞുപോയ കാലവര്ഷം ഈറയോടെ ശരിക്കും നനയ്ക്കുന്നത്കുട ചെരിച്ചുപിടിക്കാന്‍ കൂടെ വരുന്ന കാറ്റ്സമ്മതിക്കില്ലല്ലോ.-എം.ടി
''തുലാക്കോളിലൂഴി വാനങ്ങളെ തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ വേര്പ്പണിക്കയ്യാല്‍ തഴുകവെഎന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട...?
'-വിഷ്ണുനാരായണന്‍ നമ്പൂതിരി
എന്തോ മൊഴിയുവാന്‍ ഉണ്ടായിരുന്നൂ മഴയ്ക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി...
എസ്.രമേശന്‍ നായര്
പെരുമഴ വരുന്നത് കാണാംഅകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്പനിമിഷങ്ങള്അതു നില്ക്കുന്നുമേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കുംഅസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണംകൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാംവരുന്നത് പേമഴയാണ്ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങിപാടംകടന്നുപുഴയ്ക്കു മുകളിലെത്തൂവരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്ക്കു കാണാംപുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്ട്ടിനകത്ത്നെഞ്ചിന്കൂടോടപ്പിച്ച്കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണംഞങ്ങള്ക്കതു ശീലമായിരുന്നു.
-എം.ടി
ദൈവത്തിന്റെ മഴ താഴേക്ക് തുള്ളിയായി പതിക്കുമ്പോള്‍ പ്രിയസുഹൃത്തേ മിണ്ടാതിരിക്കൂ അല്ലെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ നനഞ്ഞുപോകും-
ദുന്‍ യാ മിഖായേല്
മഴ തൊടുന്ന നേരം ഭൂമിയെ തരിശ്ശായി നീ കാണുന്നുഎന്നാല്‍ ഞാനതില്‍ നീര്വീഴ്ത്തുമ്പോള്‍ അത് പുളകം കൊള്ളുന്നുവികസ്വരമാകുന്നുമനോഹരമായപലതും കുഴക്കുന്നുവിളയുന്നു
(വിശുദ്ധ ഖുര്ആന്‍(22:5)
മഴ പെയ്തിറങ്ങുകയാണ്നിര്ത്താതെ പെയ്യുന്ന മഴഎല്ലാ ഹൃദയത്തിലും മഴകുളിരുപകരുന്ന രാത്രിയും ഓര്മകളുണര്ത്തുന്ന പകലും ആത്മാവില്വസന്തം നിറക്കുന്നുമഴവര്ഷത്തില്‍ സ്വപ്നങ്ങളും നിറങ്ങളും പൂക്കളുമെല്ലാം ഒരുപോലെ നൃത്തം ചെയ്യുന്നുഎത്ര ഹൃദ്യമാണ് മഴയുടെ രാഗനിസ്വനങ്ങള്‍.
മഴയില്‍ നിറയുന്ന ആത്മഭാവങ്ങള്
മിഴിക്ക് നിലാഞ്ജന പുഞ്ജമായും ചെവിക്കു സംഗീതക സാരമായും മെയ്യിന് കര്പ്പൂരക പൂരമായും പുലര്ന്നവല്ലോ പുതുവര്ഷകാലം-
വൈലോപ്പിള്ളി
മഴയുടെ നിഗൂഢസൗന്ദര്യം ദര്ശിച്ച് എല്ലാവരും നിര്വൃതിയടയട്ടെഒരു രാത്രിയില്‍ നിലാവിന്റെ അതിവശ്യമായ മനോഹാരിതയില്‍ മുഗ്ധനായ സെന്റ്ഫ്രാന്സിസ് അര്ദ്ധരാത്രിയില്‍ പള്ളിയുടെ മണിയടിച്ച് എല്ലാവരെയും ഉണര്ത്തുകയായിരുന്നുഅപായമണി പോലെ തോന്നി ഓടിയെത്തിയ നാട്ടുകാര്ക്കുംഫ്രാന്സിസ് നിലാവിന്റെ സൗന്ദര്യം കാണിച്ചുകൊടുത്തുഎന്നാല്‍ ഉറക്കം നഷ്ടമായ നാട്ടുകാര്‍ സെന്റ് ഫ്രാന്സിസിനെ തല്ലിയോടിക്കുകയായിരുന്നു.പെയ്തു തീരാത്ത മഴയില്‍ ഓര്മകളുടെ വയലേലകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പ്രണയവും വിരഹവും വേദനയും ആനന്ദവും നിനവുകളുംനോവുകളുമെല്ലാം ഋതുഭേദങ്ങളായി മാറിവരികയാണ്ഓരോ ഋതുവും കാലവൃക്ഷത്തിലെ വിരിയുന്ന പൂക്കളാണ്വിവിധ നിറങ്ങളും സുഗന്ധവുമുളളപൂക്കള്‍. ഇനിയെങ്കിലും നമുക്കൊരു മഴത്തുളളിയായി പെയ്തിറങ്ങാം.
'കരിമ്പനകളുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടിവീണു..പിന്നെ മഴ തുളിച്ചു..മഴ കനത്തു പിടിച്ചു.കനക്കുന്നമഴയിലൂടെ രവി നടന്നു. .ഇടിയുംമഴയുമില്ലാതെ കാലവര്ഷത്തിന്റെ വെളുത്ത മഴമാത്രം നിന്നു പെയ്തു..കൂമന്കാവിലെത്തിയപ്പോഴും  വെളുത്ത മഴ മാത്രം നിന്നു പെയ്തു..
.'-വിവിജയന്
കാലം തെറ്റിപെയ്യാതെ പോകുന്നഒരു കാലവര്ഷക്കാലംപെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്പെയ്ത മഴകളോഓര്മ്മകളുടെ ബൃഹദാഖ്യാനവുംഅനുഭവത്തിന്റെ മേച്ചില്സ്ഥലങ്ങളില്‍ അലഞ്ഞ് വീടിന്റെ തടങ്കലിലേക്ക് തിരിച്ചെത്തുമ്പോള്‍, അന്പതു കഴിഞ്ഞഒരാള്ക്ക്ജാലകപ്പാളിക്ക് പുറത്ത് പെയ്യുന്ന മഴഒരേസമയം വേദനയുംസാന്ത്വനവുമാണ്അയാള്‍ കാണുന്നത്അഥവാ കേള്ക്കുന്നത്അപ്പോള്പെയ്തുകൊണ്ടിരിക്കുന്ന ഒരു മഴ മാത്രമല്ലബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ ഉള്പ്പുളകങ്ങളും യൗവനത്തിന്റെ ആഘോഷങ്ങളും പിന്നിട്ട്വാര്ദ്ധക്യത്തിന്റെ സന്ദിഗ്ദ്ധമായ തീര്പ്പുകളെ പുല്കി നില്ക്കുന്ന അയാള്ക്ക്താന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്നാനപ്പെട്ട അനേകായിരംമഴകളിലേക്ക്അതുവഴി വ്യക്തിചരിത്രത്തിന്റെയും സമൂഹചരിത്രത്തിന്റെയും അകത്തളങ്ങളിലേക്ക് തുറക്കുന്ന വാതില്പ്പാളിയാണത്മഴയ്ക്കുമുന്നില്‍,ഈശ്വരന് മുന്നിലെന്നപോലെഎല്ലാവരും സമന്മാരാണ്പക്ഷേഓരോ മഴയുംഓരോ മനുഷ്യനിലുംപലതായി പെരുകുന്ന ജീവചൈതന്യമാണ്ഒരേ മഴആരും നനയുന്നില്ല.
-എന്‍.ശശിധരന്
പെട്ടെന്ന് വീണ്ടും മഴഅലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്ഇറയില്നിന്ന് വെളളം മുറ്റത്തേയ്ക്ക്തെറിച്ചുകൊണ്ടിരുന്നുഇറയില്നിന്നു വീഴുന്ന മഴനാരുകള്ക്ക് കയറിന്റെ വണ്ണംമുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെപിന്നെ വെള്ളംപതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നുപൊങ്ങിയ വെള്ളത്തില്‍ വീര്ത്തുവരുന്ന നീര്പ്പോളകള്‍ മഴത്തുള്ളികള്തട്ടി പൊട്ടിപ്പോകുന്നുമുറ്റത്തുനിന്ന്വെള്ളം വരമ്പുകഴിഞ്ഞ്നടവഴികഴിഞ്ഞ്വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചുപെട്ടെന്ന് മഴ ഉറക്കെകരയാന്തുടങ്ങിമഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നുമണ്ണില്നിന്ന് ആവി പൊങ്ങിയിരുന്നുആവിയെ മഴഒളിപ്പിക്കുന്നതായി തോന്നിയിരുന്നുമഴനല്ല മഴമഴമഴഎന്റെ മഴ.-
എന്‍. പിമുഹമ്മദ് ദൈവത്തിന്റെ കണ്ണ്
സാമാന്യം നന്നായി ചോരുന്ന വീട്ടില്‍, പെയ്തു തീര്ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്ക്കും വാഴത്തഴപ്പുകള്ക്കുമിടയില്‍ എന്റെബാല്യത്തിന്റെ മഴ കെട്ടിനില്ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര് മഴപിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍.രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ലനിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്അങ്ങനെ അവ രണ്ടല്ലാതാവുകയുംചെയ്യുന്നുആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്സമുദ്രത്തില്‍ കഴിഞ്ഞതിന്റെ ഓര്മകള്അബോധത്തില്‍ ഉണര്ത്തുന്നുണ്ട് മഴ.
-റഫീക് അഹമ്മദ്
മഴ പ്രണയമാണ്മഴ കനിവാണ്മഴ ഓര്മ്മയാണ്മഴ മരണമാണ്പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത്മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്.
മഴയെനിക്കിഷ്ടമാണെന്നും തുടം പെയ്തിറങ്ങവേകുട ചൂടിയലയുമാ ലഹരിയുംകുടയെഴാതിന്നുനില്ക്കെപിടയുമൊരു തുള്ളിയായ് വന്നുനീ...-ശിവകുമാര്‍ അമ്പലപ്പുഴ
മഞ്ഞിറങ്ങുന്ന താഴ്വരരളിലൂടെ അലസമായി ഒഴുകുന്ന പുഴയില്‍ മഴനനഞ്ഞ്..എങ്ങോട്ടെന്നില്ലാതെ യാത്ര...മനസ്സിലും ശരീരത്തിലും മഞ്ഞ് പെയ്തിറങ്ങുന്നനിമിഷം നാം എല്ലാം മറക്കുന്നുനമുക്ക് ചുറ്റും ഒരു ലോകമുണ്ടെന്നത് പോലും...ഇടമലയാറിലൂടെയുള്ള  തുഴച്ചില്‍ നിങ്ങളെ മറ്റൊരാളാക്കുംതീര്ച്ച...മഞ്ഞും മഴയും പെയ്ത ഒരു പുലര്കാലത്ത് പകര്ത്തിയ ചിത്രം.



Monsoon kerala

Friday, January 14, 2011

Login For Home based JOB : http://www.PaisaLive.com/register.asp?1336646-6066954

Earn upto Rs. 9,000 pm with PaisaLive.com!
Hi ,

I have something interesting for you - you can easily earn regular income online via PaisaLive.com!

It’s really amazing! You get paid to open & read the contents of PaisaLive mails. You also receive special discount coupons, promotions and free passes to various events in your city.

Join now and get Rs. 99 instantly, just for joining. What more, as a special bonus you get paid for inviting your friends also!

Create your PaisaLive Account & refer your friends to earn launch referral bonus on every new registration.

http://www.PaisaLive.com/register.asp?1336646-6066954

PaisaLive - Get Paid to read emails

http://www.PaisaLive.com/register.asp?1336646-6066954

Earn upto Rs. 9,000 pm checking Emails. Join now!

Wednesday, January 12, 2011

Urumi Malayalam Movie Stills, Urumi Malayalam Film Photo Gallery













Genelia Urumi movie wallpapers

Tags:urumi malayalam movie postesr,urumi malayalam movie images,urumi malayalam movie stills,urumi malayalam movie images,urumi malayalam movie first look stills,urumi movie wallpapers,urumi movie new stills,urumi malayalam movie, urumi santosh sivan, urumi prithviraj, urumi Genelia hot posters, urumi movie wallpapers, urumi malayalam fim photo gallery, urumi movie stills, urumi Pictures, urumi movie images

Search This Blog


Wildfire Post example page

Backlinks

Best Indian websites ranking blogarama - the blog directory new malayalam movies,new films,film news,wallpapers Blog Search: The Source for Blogs

Ckalari is my friend

BizHat.com Directory
Submit your website to 20 Search Engines - FREE with ineedhits!

Search Engine Optimization and SEO Tools
TopBlogDir.blogspot.com button ColorPicker.com - Quick Online Color Picker Tool